വ്യാപം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി മാറ്റി

Posted on: July 8, 2015 6:03 pm | Last updated: July 8, 2015 at 6:03 pm
SHARE

vyapam scamഭോപ്പാല്‍: നിരവധി പേരുടെ ദുരൂഹ മണത്തിന് ഇടയാക്കിയ വ്യാപം കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഈ മാസം 20ലേക്ക് മാറ്റി. സമാനമായ ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. സുപ്രിം കോടതിയുടെ നിലപാട് അറിയുന്നത് വരെ ഹരജിയില്‍ ഒരു തീരുമാനവും എടുക്കില്ലെന്നും ചീഫ് ജസ്റ്റിസ് മാണിക് റാവു അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്തുത്യര്‍ഹമായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും എന്നാല്‍, ചില കോണുകളില്‍ നിന്നുള്ള ശകത്മായ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട്. കോണ്‍ഗ്രസ് നേതാവഡ് ദിഗ് വിജയ് സിംഗും മൂന്ന് വിസില്‍ബ്ലൊവേഴ്‌സും നല്‍കിയ ഹരജിയാണ് സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കുന്നത്.