പ്രേമം ഇന്റര്‍നെറ്റില്‍; അന്വേഷണസംഘം കൊച്ചിയിലേക്ക്

Posted on: July 8, 2015 10:25 am | Last updated: July 9, 2015 at 12:00 pm
SHARE

കൊച്ചി: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. കൊച്ചിയിലെത്തുന്ന സംഘം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനു സംഘത്തിനു ചെന്നൈയിലേക്കു പോകാനും അനുമതി ലഭിച്ചു. പ്രേമം സിനിമയുടെ ഭൂരിഭാഗവും എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സിന്റെ വീടിനു സമീപമുള്ള സ്റ്റുഡിയോയിലാണ്. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണു ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്.

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ ചൊവ്വാഴ്ച മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു.