കോടതി കയറിയ ട്രയലുംപിന്നിട്ട് യോഗേശ്വര്‍ ലോക ചാമ്പ്യന്‍ഷിപ്പിന്

Posted on: July 8, 2015 6:00 am | Last updated: July 8, 2015 at 1:21 am
SHARE

yog2-eന്യൂഡല്‍ഹി: ലാസ് വെഗാസില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ യോഗേശ്വര്‍ ദത്ത് ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ഇന്നലെ നടന്ന വാശിയേറിയ ട്രയല്‍സില്‍ അമിത് കുമാര്‍ ധനകറിനെ 6-3ന് തോല്‍പ്പിക്കുകയായിരുന്നു യോഗ്വേശ്വര്‍.
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മത്സരാര്‍ഥിയെ നിര്‍ണയിക്കാന്‍ ട്രയല്‍സ് നടത്തണമെന്ന് കോടതി വിധി സമ്പാദിച്ചാണ് അമിത് യോഗ്വേശ്വറിനെതിരെ മത്സരിക്കാനെത്തിയത്. വിവിധ കാറ്റഗറിയില്‍ മികച്ച കളിക്കാരെ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പറഞ്ഞയക്കുന്ന രീതിയെയാണ് അമിത് ചോദ്യം ചെയ്തത്.
2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് താരങ്ങളെ നേരിട്ട് തിരഞ്ഞെടുത്ത രീതിയെ ചോദ്യം ചെയ്ത അമിത്തിന് പക്ഷേ ട്രയല്‍സിലും രക്ഷയുണ്ടായില്ല. ചെറിയൊരു സമ്മര്‍ദം തനിക്കുണ്ടായിരുന്നുവെന്ന് യോഗ്വേശ്വര്‍ മത്സരശേഷം പറഞ്ഞു.
അമിതിനെ കീഴടക്കാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യത്തിന് മറിച്ച് സംഭവിച്ചാല്‍ എല്ലാവരും എനിക്കെതിരെ തിരിയില്ലേ – യോഗ്വേശ്വര്‍ തന്റെ മുന്‍ ആശങ്ക പങ്കുവെച്ചു.