ഹജ്ജ്: 96 പേര്‍ക്ക് കൂടി അവസരം

Posted on: July 8, 2015 1:19 am | Last updated: July 8, 2015 at 1:19 am
SHARE

കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് ക്വാട്ടയില്‍ നിന്നും 96 പേര്‍ക്ക് ഹജ്ജിനു അവസരം ലഭിച്ചു. രാഷ്ട്രപതിക്ക് അനുവദിച്ച 100 സീറ്റുകളില്‍ നിന്ന് 96 സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി വിഹിതം വെച്ചത്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്കും അവസരം ലഭിച്ചു. കവര്‍ നമ്പര്‍ 41423 ലെ കിഴക്കെ പുന്നപ്പിള്ളില്‍ ഈസ നസ് നീന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് അവസരം. അവസരം ലഭിച്ചവര്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ, പേ ഇന്‍ സ്ലിപ്പ്, മുഴുവന്‍ തുക എന്നിവ ഈ മാസം 13 നകം അതത് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അവസരം ലഭിച്ചവരുടെ എണ്ണം ബ്രാക്കറ്റില്‍: മഹാരാഷ്ട്ര(6) ഡല്‍ഹി(20) തമിഴ് നാട്(5) ഗുജറാത്ത്(32) കേരളം(3) പഞ്ചാബ്( 4 ) ഉത്തര്‍ പ്രദേശ് (9) ഛത്തീസ്ഗഢ്(1) കര്‍ണാടക(3) തെലങ്കാന(6) രാജസ്ഥാന്‍ (5) ലക്ഷദ്വീപ്(2)