ബിജിമോള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പ്രക്ഷോഭം

Posted on: July 7, 2015 8:47 pm | Last updated: July 8, 2015 at 12:47 am
SHARE

തൊടുപുഴ: സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ജനകീയ സമരത്തിന് നേതൃത്വം നല്‍കിയ ഇ എസ് ബിജിമോള്‍ എം എല്‍ എക്കും നാട്ടുകാര്‍ക്കുമെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി ഉടമകളുമായി ഒത്തുകളിച്ച എ ഡി എമ്മിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 13ന് എല്‍ ഡി എഫ് പെരുവന്താനം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. എ ഡി എമിനെ മര്‍ദ്ദിക്കുകയല്ല, ജനങ്ങളില്‍ നിന്നും തളളിമാറ്റി രക്ഷപ്പെടുത്തുന്നതാണ് ദൃശ്യമാധ്യമങ്ങളില്‍ കണ്ടതെന്നും ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു.