കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

Posted on: July 7, 2015 10:08 pm | Last updated: July 7, 2015 at 10:08 pm
SHARE

rk
ഷാര്‍ജ: വ്യക്തിത്വ വികസന ക്ലാസുകളിലൂടെ ശ്രദ്ധേയനായ തൃശൂര്‍ മാള സ്വദേശി ആര്‍ കെ എന്ന രാധാകൃഷ്ണന്‍(57) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഇന്നു രാവിലെ ഷാര്‍ജയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴേയ്ക്ക് വീണത്. ജനാല വൃത്തിയാക്കുമ്പോള്‍ കാല്‍വഴുതി വീണതാണെന്ന് സംശയിക്കുന്നു.
വര്‍ഷങ്ങളായി ഷാര്‍ജയിലെ ജീനിയസ് ഗ്രൂപ്പ് ഗ്ലോബല്‍ എന്ന സ്ഥാപനത്തില്‍ സക്‌സസ് പരിശീലകനായിരുന്നു. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യക്തിത്വ വികസന ക്ലാസുകളെടുക്കുമായിരുന്നു. ഭാര്യ ഗീതാ രാധാകൃഷ്ണനോടൊമപ്പമായിരുന്നു താമസം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.