ബോംബ് ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കി വിമാനം ഡല്‍ഹിയിലിറക്കി

Posted on: July 7, 2015 9:05 pm | Last updated: July 7, 2015 at 9:05 pm
SHARE

Turkey2ന്യൂഡല്‍ഹി’;ബോംബ് ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കി വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം വിമാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്‌ഫോടക വസ്തുകളൊന്നും കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു. വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്.

ബാങ്കോക്കില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോകുകയായിരുന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിനകത്തെ ശുചിമുറിയിലെ കണ്ണാടിയിലാണ് ലിപ്സ്റ്റിക് കൊണ്ടെഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. കാര്‍ഗോയില്‍ ബോംബുണ്ടെന്ന സന്ദേശം കണ്ട കാബിന്‍ ജീവനക്കാരിലൊരാള്‍ വിവരം പൈലറ്റിനെ അറിയിച്ചു. നാഗ്പൂര്‍ എടിസിയുമായി ബന്ധപ്പെട്ടപ്പോള്‍ വിമാനം ഡല്‍ഹിയിലിറക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചത്്്. വിമാനം ഇറങ്ങിയ ശേഷം 148 യാതക്കാരേയും ജീവനക്കാരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്.