ബാലുശ്ശേരി ലീല വധക്കേസ്: പ്രതിക്ക് ജീവപര്യന്തം

Posted on: July 7, 2015 11:32 am | Last updated: July 7, 2015 at 11:52 pm
SHARE

crimnalകോഴിക്കോട്: ബാലുശ്ശേരി ലീല വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം. പ്രതിയായ മഹാരാഷ്ട്ര സ്വദേശി നവീന്‍ യാദവിനെയാണ് ശിക്ഷിച്ചത്. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 25000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

2013 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ലീലയുടെ വളകള്‍, മാല തുടങ്ങിയവയുമായി പ്രതി സ്ഥലം വിട്ടു. മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടാന്‍ ഒരുക്കം നടത്തുന്നതിനിടെ ഇയാളുടെ താമസസ്ഥലത്ത് വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ലീല തന്റെ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ നവീന് കൊട്ടേഷന്‍ നല്‍കിയിരുന്നു. രോഗിയായ ഗോപാലനെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ കൊടുത്തത്. മൂന്നുലക്ഷം രൂപയാണ് ലീല ഇതിന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ലീല ഈ പണം നല്‍കാത്തതാണ് നവീന്‍ യാദവിനെ കൊലക്ക് പ്രേരിപ്പിച്ചത്.