ഷവോമി റെഡ്മി 2 വിലകുറച്ചു; പുതിയ വില 5,999

Posted on: July 7, 2015 10:35 am | Last updated: July 7, 2015 at 10:35 am

redmi2_bigമുംബൈ: ജനപ്രിയ സ്മാര്‍ട് ഫോണായ ഷവോമിയുടെ റെഡ്മി 2 വില കുറച്ചു. 1000 രൂപ കുറച്ച് ഇനി മുതല്‍ 5,999 രൂപക്ക് ഫോണ്‍ ലഭിക്കും. വില കുറക്കുമെന്ന് ഷവോമി ഉടമസ്ഥര്‍ നേരത്തെ ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു.

ബജറ്റ് സ്മാര്‍ട് ഫോണില്‍ ഏറ്റവും ജനപ്രിയ മോഡലാണ് ചൈനീസ് കമ്പനിയായ ഷവോമിയുടെ റെഡ്മി 2. നേരത്തെ ഇറക്കിയ റെഡ്മി 1എസ് ചരിത്രം കുറിച്ചാണ് വിറ്റഴിക്കപ്പെട്ടത്.