എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപവത്കരിച്ചു

Posted on: July 7, 2015 8:16 am | Last updated: July 7, 2015 at 8:16 am
SHARE

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് 14,15,16 തീയ്യതികളില്‍ വടകര കുഞ്ഞിപ്പള്ളി മഖ്ദും സ്‌ക്വയറില്‍ നടക്കും. കെ പി ചെറിയ കോയ തങ്ങള്‍ ചെയര്‍മാനും, സിറാജ് മടപ്പള്ളി കണ്‍വീനറും അബ്ദുല്‍ അസീസ് ഹാജി പാട്ടിയത്ത് ട്രഷററുമായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.
മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, യൂസുഫ് സഖാഫി ചെമ്മരത്തൂര്‍, അബ്ദുറസാഖ് കുട്ടോത്ത് (വൈ. ചെയര്‍.), റഹിം മാസ്റ്റര്‍ കുരിക്കിലാട് എം എന്‍ ഹുസൈന്‍ സഖാഫി, ഷബ്‌നാസ് കുരിക്കിലാട് (ജോ. കണ്‍.), കുഞ്ഞുമുഹമ്മദ് വള്ളിയാട്, സയ്യിദ് സെഫുദ്ദീന്‍ അഴിയൂര്‍ (കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ജില്ലാ പ്രസിഡന്റ് സമദ് സഖാഫി മായനാട് അധ്യക്ഷത വഹിച്ചു. എം സി അശ്‌റഫ്, ഹാമിദലി സഖാഫി സംസാരിച്ചു. ജില്ലാ സെക്രട്ടറി റിയാസ് മാസ്റ്റര്‍ സ്വാഗതവും ജില്ലാ സാഹിത്യോത്സവ് പ്രോഗ്രാം കണ്‍വീനര്‍ അക്ബര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.