നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി

Posted on: July 7, 2015 8:14 am | Last updated: July 7, 2015 at 8:14 am
SHARE

മണ്ണാര്‍ക്കാട്: നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകളുണര്‍ത്തുന്ന ബഷീര്‍ ദിനത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മണ്ണാര്‍ക്കാട് ഹെന്ന സില്‍ക്‌സ് ഡയറക്ടര്‍ റസാഖ് ഹാജി മഞ്ചേരി സ്‌കൂള്‍ ലീഡര്‍ മുഫീദക്കു സിറാജ് പത്രം നല്‍കി നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അവണക്കുന്ന് അക്ഷരദീപം പദ്ധതി പരിചയപ്പെടുത്തി. ബഷീര്‍ മാസ്റ്റര്‍ ജോസ് മാസ്റ്റര്‍ നളിനി ടീച്ചര്‍ശാഫി സഅദി അസൈനാര്‍ സഖാഫി പ്രസംഗിച്ചു.