Connect with us

Wayanad

റോഡുകളുടെ ശോചനീയാവസ്ഥ: പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

മാനന്തവാടി: റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായുമ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികള്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു. മാനന്തവാടിയിലെ റോഡുകള്‍ തകര്‍ന്നിട്ട് മാസങ്ങളായി. പലതവണ ആവശ്യപ്പെട്ടിട്ടും നിരവധി സമരങ്ങള്‍ നടത്തിയിട്ടും റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല.
കുടിവെള്ളത്തിന് പൈപ്പിടാനാണ് റോഡ് വെട്ടിപൊളിച്ചത്. റോഡ് പുനസ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കി പണം അടച്ചാല്‍ മാത്രമാണ് സാധാരണ റോഡ് പൊളിക്കാന്‍ അനുമതി നല്‍കുക. എന്നാല്‍ മാനന്തവാടിയില്‍ റോഡ് വെട്ടിപൊളിച്ച് പൈപ്പിടാന്‍ വാട്ടര്‍ അതോറിറ്റി പണം അടക്കാത്തതാണ് റോഡ് അറ്റകുറ്റപണി നടത്താന്‍ കഴിയാത്തതിന് കാരണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തൊഴിലാളി നേതാക്കളോട് പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൊട്ടടുത്ത ദിവസം തന്നെ പണി ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ബാബുഷജില്‍ കുമാര്‍, പി യു സന്തോഷ് കുമാര്‍, ഇ ജെ ബാബു, ജോണി മറ്റത്തിലാനി തുടങ്ങിയവര്‍ സംസാരിച്ചു.