പ്രേമം സിനിമാ വിവാദം: പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍

Posted on: July 7, 2015 7:51 am | Last updated: July 7, 2015 at 11:52 pm
SHARE

Nivin-Pauly-In-Premam-spEmB

കൊല്ലം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കിക്ക്ആസ്.കോം എന്ന സൈറ്റില്‍ ജൂണ്‍ 22നാണ് സിനിമ അപ്‌ലോഡ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഇവരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകളാണ് പോലീസിന് ലഭിച്ചത്. വ്യാജ ഐ പി അഡ്രസുണ്ടാക്കിയാണ് സിനിമ അപ്‌ലോഡ് ചെയ്തത്.

വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് ആന്‍ഡി പൈറസി സെല്‍ ആസ്ഥാനത്ത് പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് അന്താരാഷ്ട്ര വ്യാജ സി ഡി മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ അപ്‌ലോഡ് ചെയ്ത സൈറ്റില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ സിനിമ കണ്ടതായി പോലീസ് പറഞ്ഞു.

സിനിമ അപലോഡ് ചെയ്തതില്‍ ചലച്ചിത്ര സംഘടനകള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് നിര്‍മാതാവ് അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിനിമാ വിവാദം രൂക്ഷമായത്.