മൊബൈല്‍ റേഡിയേഷന്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല: ബിഎസ്എന്‍എല്‍

Posted on: July 6, 2015 8:18 pm | Last updated: July 7, 2015 at 7:53 am
SHARE

mobile towerഅഗര്‍ത്തല: മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍. മൊബൈല്‍ ഫോണുകളില്‍ നിന്നോ ടവറുകളില്‍ നിന്നോ ഉള്ള വികിരണങ്ങള്‍ ശരീരത്തിന് ദോഷകരമാകുമോ എന്നത് സംബന്ധിച്ച് സമഗ്രമായ ഒരു പഠനവും ഇന്ത്യയില്‍ നടന്നിട്ടില്ലെന്ന് ബി എസ് എന്‍ എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡി പി സിംഗ് പറഞ്ഞു.

മൊബൈല്‍ ഫോണുകളില്‍ നിന്നും ടവറുകളില്‍ നിന്നുമുള്ള വികിരണങ്ങള്‍ തടയുന്നതിന് അമേരിക്കയേക്കാളും യൂറോപ്യന്‍ രാജ്യങ്ങളേക്കാളും പത്തിരട്ടി ശക്തമായ നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നത്. 7,75,000 ബേസ് ടവര്‍ സ്‌റ്റേഷനുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇവയില്‍ 90 സ്‌റ്റേഷനുകള്‍ മാത്രമാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ബി ടി എസിന് പത്ത് ലക്ഷം രൂപ വെച്ച് പിഴ ഈടാക്കിയിട്ടുണ്ടെന്നും ഡിപി സിംഗ് വ്യക്തമാക്കി.