കരിപ്പൂരില്‍ യാത്രക്കാരിയില്‍ നിന്ന് ഒന്‍പതര കിലോ സ്വര്‍ണം പിടികൂടി

Posted on: July 6, 2015 12:15 pm | Last updated: July 7, 2015 at 7:52 am
SHARE

gold_bars_01മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്ന് ഒന്‍പതരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പര്‍ദ്ദക്കുള്ളിലെ ജാക്കറ്റിനുള്ളിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നു കസ്റ്റംസ് ഇന്റലിജന്‍സ് അറിയിച്ചു. ജാക്കറ്റിനുള്ളില്‍ ഇത്രയും സ്വര്‍ണം പിടിക്കുന്നത് ആദ്യമാണ്.

സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് കസ്റ്റംസ് ഇവരെ ചോദ്യം െചയ്തത്. വസ്ത്രധാരണ രീതിയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വനിതാ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ജാക്കറ്റ് കണ്ടെടുത്തു. ജാക്കറ്റിനുള്ളിലെ അറകളില്‍ ചെറുതും വലുതുമായ ഒമ്പത് കട്ടികളായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഒരു കിലോയുടെ കട്ടികളാണ് അധികവും. ഇവരെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.

അതേസമയം, ഫോര്‍ട്ടുകൊച്ചി സ്വദേശിയായ താന്‍ ഭര്‍ത്താവിനെ കാണാന്‍ എത്തിയതാണെന്നും മറ്റൊരാള്‍ തന്നയച്ച സ്വര്‍ണമാണിതെന്നും അവര്‍ കസ്റ്റംസ് അധികൃതരോടു പറഞ്ഞു.