കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച മന്ത്രിയുടെ പരാമര്‍ശം വിവാദമായി

Posted on: July 6, 2015 11:03 am | Last updated: July 7, 2015 at 7:52 am
SHARE

kailash_0ഭോപ്പാല്‍: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മാധ്യമപ്രവര്‍ത്തകനം പരിഹസിച്ച മന്ത്രിയുടെ പരാമര്‍ശം വിവാദമായി. ‘എന്ത് മാധ്യമപ്രവര്‍ത്തകന്‍? ഞങ്ങളെക്കാള്‍ വലുതാണോ ഇവര്‍?’ എന്നായിരുന്ന മന്ത്രിയായ കൈലാശ് വിജയ് വര്‍ഗിയയുടെ പ്രതികരണം.

സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മറ്റൊരു മാധ്യമപ്രവര്‍ത്തകനോട് തമാശരൂപേണ താന്‍ പറഞ്ഞ കാര്യങ്ങളാണ് അടര്‍ത്തിയെടുത്ത് വിവാദമാക്കുന്നതെന്നും മരണപ്പെട്ട അക്ഷയ് സിംഗിനെയല്ല താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി പരാമര്‍ശം.