ഗ്രീസ് ഹിതപരിശോധന: ഓഹരി വിപണിയില്‍ ഇടിവ്

Posted on: July 6, 2015 10:47 am | Last updated: July 7, 2015 at 7:52 am
SHARE

share market loseമുംബൈ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യുറോപ്യന്‍ യൂണിയന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഗ്രീക്ക് ജനത വിധിയെഴുതിയതോടെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്‌സ് 287 പോയിന്റ് ഇടിഞ്ഞ് 27805ലും നിഫ്റ്റി 98 പോയിന്റ് നഷ്ടത്തില്‍ 8386ലും എത്തി. എഷ്യന്‍ വിപണികളും കനത്ത നഷ്ടത്തിലാണ്.

170 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം വിഭാഗത്തിലെ ഓഹരികളാണ് കനത്ത നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, ഹിന്റാല്‍കോ, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും കൊട്ടക് മഹീന്ദ്ര ബാങ്ക് നേട്ടത്തിലുമാണ്. ആദ്യ വ്യാപാരത്തില്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.