എസ് വൈ എസ് റമസാന്‍ റിലീഫ് വിതരണം

Posted on: July 6, 2015 9:17 am | Last updated: July 6, 2015 at 9:17 am
SHARE

ഒറ്റപ്പാലം:എസ് വൈ എസ് മണ്ണൂര്‍ യൂനിറ്റ് റിലീഫ് വിതരണം സോണ്‍ സെക്രട്ടറി റശീദ് അശറഫി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ് ലിയാര്‍ റിലീഫ് വിതരണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി വിഷയാവതരണം നടത്തി. ജലീല്‍ സഖാഫി. സാബിര്‍ മുസ് ലിയാര്‍, അമാനുള്ള മുസ് ലിയാര്‍,കാജാസഖാഫി സംസാരിച്ചു.

മണ്ണാര്‍ക്കാട്: എസ് വൈ എസ്, എസ് എസ് എഫ് കരിങ്കല്ലത്താണി യൂനിറ്റ് റമസാന്‍ കിറ്റ് വിതരണം നടത്തി. എസ് വൈ എസ് സോണ്‍ സെക്രട്ടറി മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. കെ എം പി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കോല്‍ക്കാട്ടില്‍, ജലീല്‍ ഹാജി, പൊന്നേത്ത് ഹംസ, പി കെ ഹംസ ഹാജി പങ്കെടുത്തു.

വടക്കഞ്ചേരി: എസ് വൈ എസ് അണക്കപ്പാറ മര്‍കസ് സാന്ത്വനം കമ്മിറ്റി വിധവകള്‍ക്ക് വസ്ത്രവിതരണവും നിര്‍ധര്‍ക്കുള്ള ഇഫത്വാര്‍ കിറ്റ് വിതരണവും നടത്തി. സോണ്‍ പരിധിയിലെ വിധവകളും രോഗികളായ പാവങ്ങളുടെയും വീടുകളില്‍ നേരിട്ട് ചെന്നാണ് റിലീഫ് വിതരണം നടത്തിയത്. ഭാരവാഹികളായ പി എം കെ തങ്ങള്‍, റശീദ് പുതുക്കോട്, അക്ബര്‍ അലി സഖാഫി നേതൃത്വം നല്‍കി.