സഹകരണബേങ്കില്‍ നിന്ന് 19 ലക്ഷവുമായി മുങ്ങിയ സംഭവം നാടകീയമായി ഒരുക്കി തീര്‍ത്തു

Posted on: July 6, 2015 9:16 am | Last updated: July 6, 2015 at 9:16 am
SHARE

പട്ടാമ്പി: സര്‍വീസ് സഹകരണബേങ്കില്‍ നിന്നും ജീവനക്കാര്‍ 19 ലക്ഷവുമായി മുങ്ങിയ സംഭവം പോലീസും ബേങ്ക് അധികൃതരും ചേര്‍ന്ന് നാടകീയമായി ഒരുക്കി തീര്‍ത്തു. കഴിഞ്ഞ മെയ് എട്ടിന് മേലെ പട്ടാമ്പിയിലെ ഈവനിംഗ് ശാഖയിലെ ക്യാഷറായ പള്ളിപ്പുറം പഴയങ്ങാടി സ്വദേശി ഇരുട്ടിയില്‍ ബിജുവാണ് മുങ്ങിയത്.15 ലക്ഷം രൂപയുടെ സ്വര്‍ണം പണയം വെക്കാനെത്തിയ ഇടപാടുകാരിയായ ഒരു സ് ത്രീയുടെ ബേങ്കില്‍ നിന്ന് കിട്ടിയ തുകയിലെ കുറവുകളാണ് ബിജുവിനെ കുടുക്കിയത്.
തൊട്ടടുത്ത ദിവസം ഇടപാടുകാരി ബേങ്കിലെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേങ്ക് അധികൃതര്‍ ബേങ്കിലെ മുഴുവന്‍ നിക്ഷേപതുകയും കണക്കുകളും പരിശോധിച്ചപ്പോഴാണ് ബേങ്കില്‍ നിന്ന് 15 ലക്ഷം രൂപയും ഇടപാടുകാരിയുടെ നാലു ലക്ഷം രൂപയും ചേര്‍ത്ത് 19 ലക്ഷം രൂപ ബിജു തട്ടിയെടുത്ത വിവരം അറിയുന്നത്.
മെയ് ആറിന് ബിജു ബേങ്കിലെത്താത്തതിനെ തുടര്‍ന്ന് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയെങ്കിലും മാധ്യമങ്ങള്‍ക്ക് വിവരം നല്‍കരുതെന്ന് ബേങ്ക് ഉന്നതരുടെ കടുത്ത സമ്മര്‍ദ്ദം മൂലം മോഷണ സംഭവം പുറലോകമറിഞ്ഞില്ല. ഇടപാടുകാരിയുടെ പരാതിക്ക് പരിഹാരം കണ്ട് ബേങ്ക് അധികൃതര്‍ ബേങ്കിന്റെ ഉടമസ്ഥതിയിലുള്ള ആറ് ശാഖകളിലെ ആയിരകണക്കിന് ഇടപാടുകാരുടെ വിശ്വാസീയത നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
സംഭവം നടന്ന രണ്ട് മാസം പിന്നിട്ടും ബിന്ദുവിനെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ പോലീസിന് സാധിച്ചിട്ടില്ല.ബേങ്ക് അധികൃതര്‍ പേരിന് പരാതി നല്‍കി ഇടപാടുകാരുടെ ചോ്ദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. അതേ സമയം തട്ടിയെടുത്ത തുക ബിജുവിന്റെ ‘ാര്യ വീട്ടുകാര്‍ നല്‍കാമെന്ന് വാഗ്ദാനനും നാലു ലക്ഷം രൂപ ഇവര്‍ ബേങ്കില്‍ നല്‍കിയെന്ന് വെളിപ്പെടുത്തലുകളും ബേങ്കിലെ മറ്റുജീവനക്കാരില്‍ നിന്നാണ് ലഭിച്ചത്.
മോഷണം നല്ലരീതിയില്‍ നാടകീയമായി ഒരുക്കി തീര്‍ത്ത് അവതരിപ്പിച്ചതിന് പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ഉള്‍പ്പെടെയുള്ള പോലീസ് അധികൃതര്‍ക്ക് തക്കതായ പരിതോഷികം ല’ിച്ചിട്ടുണ്ടെന്ന് പല കോണുകളില്‍ നിന്നും ആരോപണമുണ്ട്. നടപടി സ്വീകരിക്കാത്തത് മൂലം ഇത്തരം മോഷണസം’വങ്ങള്‍ ഇനിയുമാവര്‍ത്തിക്കപ്പെടുമെന്നാണ് ജനസംസാരം. ഇടപാടുകാര്‍ നഷ്ടപ്പെടുമെന്ന ‘യമാണ് കേസ് ഒരുക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നതും