എസ് വൈ എസ് ഖത്തര്‍-മലപ്പുറം ചാപ്റ്റര്‍ 1133 മദ്‌റസാ അധ്യാപകര്‍ക്ക് റമസാന്‍ കിറ്റുകള്‍ നല്‍കി

Posted on: July 6, 2015 8:49 am | Last updated: July 6, 2015 at 8:49 am

തിരൂരങ്ങാടി: സാന്ത്വനം പദ്ധതിയുടെ ഭാഗമായി എസ് വൈ എസ് ഖത്തര്‍-മലപ്പുറം ചാപ്റ്ററിന്റെ സഹകരണത്തോടെ ജില്ലയിലെ 1133 മദ്രസാധ്യാപകര്‍ക്ക് റമസാന്‍ കിറ്റുകള്‍ നല്‍കി. ജില്ലാതല ഉദ്ഘാടനം ചെമ്മാട് മെക്കോ ഓഡിറ്റോറിയത്തില്‍ സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, എം എന്‍ സിദ്ദീഖ് ഹാജി, ഇ മുഹമ്മദലി സഖാഫി, വി ടി ഹമീദ് ഹാജി, സയ്യിദ് ശാഹുല്‍ഹമീദ് ജിഫ്‌രി, ഐ സി എഫ് പ്രതിനിധികളായ അബ്ദുല്‍കരീം ഹാജി കാലടി, മുജീബ് സഖാഫി കോഡൂര്‍, അബ്ദുറഹ്മാന്‍ ചെമ്മാട്, പി എം ഇബ്രാഹീംകുട്ടി ഹാജി പ്രസംഗിച്ചു. സമാപന ദുആക്ക് സയ്യിദ് മുല്ലക്കോയ തങ്ങള്‍ അഹ്‌സനി നേതൃത്വം നല്‍കി. ജില്ലയിലെ മറ്റു സോണ്‍ കേന്ദ്രങ്ങളിലും റമസാന്‍ കിറ്റ് വിതരണം നടന്നു.