നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്ക്

Posted on: July 6, 2015 8:47 am | Last updated: July 6, 2015 at 8:47 am
SHARE

തിരൂര്‍: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കുടുംബം യാത്ര ചെയ്ത ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കും കുട്ടികള്‍ക്കുമാണ് പരുക്ക്.
മീനടത്തൂര്‍ ചെമ്പ്ര വലിയകല്ല്യാപ്പുറത്ത് ശറഫുദ്ദീന്‍(38), ഭാര്യ മാരിയത്ത്(25), മക്കളായ ഇഹ്‌സാന്‍(11), ലിസാന്‍(6) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് ഗുരുതരമായി പരുക്കേറ്റ ശറഫുദ്ദീനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. തിരൂര്‍ മൂച്ചിക്കലില്‍ വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ഷിഫ്റ്റ് കാറും താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിക്കുകയായിരുന്നു.