സിറാജ് റമസാന്‍ പതിപ്പ് പ്രകാശനം ചെയ്തു

Posted on: July 6, 2015 5:00 am | Last updated: August 31, 2015 at 6:56 pm
SHARE

siraj copy
കോഴിക്കോട്: സിറാജ് റമസാന്‍ പതിപ്പ് ‘ഖുര്‍ആനില്‍ ഉത്തരമുണ്ട്’ പ്രകാശനവും ഇഫ്താര്‍ മീറ്റും കോഴിക്കോട് നടന്നു. കാലിക്കറ്റ് ടവറില്‍ നടന്ന ലളിതമായ ചടങ്ങില്‍ തൗഫീഖ് പബ്ലിക്കേഷന്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ വി കെ മുഹമ്മദിന് ആദ്യപ്രതി നല്‍കിപ്രകാശനം ചെയ്തു. സിറാജ് സമിതി കണ്‍വീനര്‍ മജീദ് കക്കാട് അധ്യക്ഷത വഹിച്ചു.

മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല പതിപ്പ് പരിചയപ്പെടുത്തി. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ നിഷാദ് സംബന്ധിച്ചു. എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ഗഫൂര്‍ സ്വാഗതവും പി ആര്‍ ഒ എന്‍ പി ഉമര്‍ ഹാജി നന്ദിയും പറഞ്ഞു.
പ്രമുഖരുമായുള്ള അഭിമുഖം, പഠനാര്‍ഹമായ ലേഖനങ്ങള്‍, വ്യത്യസ്തമായ നിരീക്ഷണങ്ങള്‍, ലളിതമായ അവതരണം എന്നിവ കൊണ്ടെല്ലാം റമസാന്‍ പതിപ്പ് സമ്പുഷ്ടമാണ്.