വ്യാപം അഴിമതിക്കേസ്; മരണങ്ങള്‍ക്ക് പിന്നില്‍ വിഷബാധയെന്ന് സംശയം

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 2:11 am
SHARE

ഭോപ്പാല്‍: വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട ചിലരുടെ മരണത്തില്‍ വിഷബാധ കാരണമായതായി ഈ കേസില്‍ ശക്തമായ നിയമ, പ്രാചരണം നടത്തുന്ന ഡോ. ആനന്ദ് റായി. വ്യാപം അഴിമതി കേസില്‍ പല വിവരങ്ങളും പുറത്തുകൊണ്ടുവന്ന ഇദ്ദേഹം, ഈ കേസ് അടിച്ചമര്‍ത്താന്‍ പല സമ്മര്‍ദങ്ങളും നിരന്തരം അനുഭവിച്ചതായി വെളിപ്പെടുത്തി.
വ്യാപം അഴിമതി കേസ് എങ്ങനെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് വെളിപ്പെടുത്തിയതെന്ന് താന്‍ ചോദിക്കുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങള്‍ വെളിപ്പെടുത്തിയ ശേഷം ചില പ്രത്യേക ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ മാത്രമാണ് അദ്ദേഹം ഉത്തരവിറക്കിയത്. ഈ കേസ് അടിച്ചമര്‍ത്താന്‍ നിരന്തരമായ ശ്രമങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരുടെ പെട്ടെന്നുള്ള മരണങ്ങള്‍ ചില ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇവരെയൊക്കെ കൊലപ്പെടുത്താന്‍ വിഷം ഉപയോഗിച്ചതായി താന്‍ സംശയിക്കുന്നു. വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രത്യേക സുരക്ഷ അടിയന്തരമായി നടപ്പാക്കണമെന്നും ഇപ്പോഴത്തെ സാഹചര്യം അതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.