വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവിട്ട അമ്മയെ തിരിച്ച് ലഭിച്ചത് ഫേസ്ബുക്കിലൂടെ

Posted on: July 6, 2015 1:36 am | Last updated: July 6, 2015 at 8:22 am
SHARE

05-1436092371-facebook
ലോസ്ആഞ്ചല്‍സ്, യു എസ്: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രം നിമിത്തം 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട അമ്മയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ജോനാഥനിപ്പോള്‍. മൂന്നാം വയസ്സില്‍ അ്മ്മയെ നഷ്ട്ടപ്പെട്ടതോടെ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന് നിനച്ചിരിക്കെയാണ് അപ്രതിക്ഷിതമായി അമ്മ അന്വേഷിച്ചെത്തിയത്. ജോനാഥന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് അമ്മയെ തിരികെ ലഭിക്കാന്‍ കാരണമായത്. ജൊനാഥന്‍ ഹോദരനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതാണ് അമ്മയുടെ സ്‌നേഹത്തണലിലേക്ക് വീണ്ടും ജൊനാഥനെയെത്തിച്ചത്. 15 വര്‍ഷം മുമ്പ് ജൊനാഥന്റെ അമ്മയായ ഹോപ് ഹോളണ്ടുമായി തെറ്റിപിരിഞ്ഞ പിതാവ് ജൊനാഥനെ(18) ഇവര്‍ താമസിച്ചിരുന്ന ന്യൂയോര്‍ക്കില്‍നിന്നും സ്വദേശമായ മെക്‌സിക്കോയിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ജൊനാഥന് മൂന്ന വയസ്സുള്ളപ്പോഴായിരുന്നു അത്. ജൊനാഥന്‍ ഫോസ്ബുക്കില്‍ അപ്‌ലോട് ചെയ്ത കുട്ടിക്കാലത്തെ ഫോട്ടോ ആരെല്ലാമോ ഷെയര്‍ ചെയ്ത് ഒടുവില്‍ അമ്മയിലെത്തുകയായിരുന്നു. മകനെ തിരിച്ചറിയാന്‍ അമ്മക്ക് പിന്നെയൊന്നും വേണ്ടിയിരുന്നില്ല. ഡിഗ്രി പഠന ശേഷം അമ്മയുടെ അടുത്തേക്ക് പോവാനിരിക്കുകയാണ് ജൊനാഥന്‍. ജൊനാഥന് തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നറിഞ്ഞതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും അവനെ വീണ്ടും കാണുമെന്ന ഒരു പ്രതീക്ഷയും തനിക്കില്ലായിരുന്നുവെന്നും ഹോപ് ഹോളണ്ട് പറഞ്ഞു.