ഇസില്‍ പ്രചാരണം : മൊറോക്കന്‍ പൗരനെ സ്‌പെയിന്‍ അറസ്റ്റ് ചെയ്തു

Posted on: July 6, 2015 6:02 am | Last updated: July 6, 2015 at 2:09 am
SHARE

മാഡ്രിഡ്: സോഷ്യല്‍ മീഡിയ വഴി ഇസില്‍ പ്രചാരണം നടത്തിയ മൊറോക്കന്‍ പൗരനെ സ്‌പെയിന്‍ കസ്റ്റഡിയിലെടുത്തു. യുദ്ധത്തിന് തയ്യാറാകാന്‍ അവശ്യപ്പെട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴി പ്രചാരണം നടത്തിയ മൊറോക്കന്‍ പൗരനെ വടക്ക് കിഴക്ക് നഗരമായ ബഡാലോണയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സ്‌പെയിന്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. മുസ്‌ലിംകള്‍ സിറിയയിലേക്കോ ഇറാഖിലേക്കോ പോയി ഖിലാഫത്തില്‍ ചേരണമെന്നും അല്ലാത്തവര്‍ സ്വന്തം രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുള്ള സന്ദേശങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ ഇസില്‍ ബന്ധത്തിന്റെ പേരില്‍ സ്‌പെയിനില്‍ 45 പേരെ അറസ്റ്റ് ചെയ്തിരുന്നു.