പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Posted on: July 6, 2015 6:00 am | Last updated: July 5, 2015 at 8:07 pm
SHARE

തളിപ്പറമ്പ്: ബന്ധു വീട്ടില്‍ വന്ന 16 കാരിയെ വശീകരിച്ച് തട്ടികൊണ്ടു പോയ യുവാവ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കോഴിക്കോട് നിടുവെള്ളൂര്‍ സ്വദേശി ഷിബുവാണ് രക്ഷപ്പെട്ടത്.
കോള്‍മൊട്ടയിലെ സഹോദരിയുടെ വീട്ടില്‍ വിരുന്നിന് വന്നപ്പോഴാണ് നേരത്തെയുള്ള പരിചയം വച്ചു പെണ്‍കുട്ടിയെ ഷിബു കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷിബുവിന്റെ ബന്ധു വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തി.
പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ഷിബു ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷിബുവിനെതിരെ കേസെടുത്തതായി എസ് ഐ. കെ ജെ വിനോയ് അറിയിച്ചു.