ഹോട്ടലില്‍ നിന്ന് 50,000 രൂപ കവര്‍ന്നു

Posted on: July 6, 2015 6:00 am | Last updated: July 5, 2015 at 8:04 pm
SHARE

തളിപ്പറമ്പ്: ആലക്കോട് ഹോട്ടലില്‍ നിന്ന് 50,000 രൂപ കവര്‍ന്നു. ആലക്കോട് ടൗണിലെ ഹോട്ടല്‍ രാജധാനിയിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഡോര്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷടാക്കള്‍ ബിരിയാണി, ചോറ് തുടങ്ങിയവ പാകം ചെയ്യുന്ന കൂറ്റന്‍ ഉരുളി ഉള്‍പ്പടെയുള്ള ചെമ്പ് പാത്രങ്ങള്‍ കവര്‍ന്നത്.
വാഹനത്തില്‍ എത്തിയ സംഘമാണ് കവര്‍ച്ചയുടെ പിന്നിലെന്ന് ആലക്കോട് പോലീസ് പറഞ്ഞു. രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഇന്നലെ രാവിലെ തുറന്നപ്പോഴാണ് കവര്‍ച്ച നടന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഹോട്ടലില്‍ സി സി ടി വി സ്ഥാപിച്ചിരുന്നെങ്കിലും അടുക്കളയുടെ പിറകു വശത്തുള്ള ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞിരുന്നില്ല. ഹോട്ടല്‍ ഉടമ സുനിലിന്റെ പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു.
എസ് ഐ. പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.