വ്യാപം തട്ടിപ്പ് അന്വേഷിച്ച ഡീനും ദുരൂഹസാഹചര്യത്തില്‍ മരിച്ചു

Posted on: July 5, 2015 10:49 am | Last updated: July 6, 2015 at 8:20 am
SHARE

jabalpur_dean_dr_arun_kumar

ന്യൂഡല്‍ഹി: വ്യാപം പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരാളെക്കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജബല്‍പൂര്‍ മെഡിക്കല്‍ കോളേജിലെ ഡീനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവേശനത്തട്ടിപ്പ് കേസ് കോളേജിനായി അന്വേഷിക്കുന്നത് ഇയാളായിരുന്നു. നേരത്തെ കേസ് അന്വേഷിച്ച വ്യക്തിയും മരണപ്പെട്ടിരുന്നു.

വ്യാപം പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളോ സാക്ഷികളോ ആയവരാണ് കൊല്ലപ്പെട്ടത്. നേരത്തെ മരണപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് മടങ്ങിയ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി വി ടുഡേ റിപ്പോര്‍ അക്ഷയ് സിംഗും ശനിയാഴ്ച്ച ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കം പ്രതിയായ കേസാണ് വ്യാപം പരീക്ഷാ തട്ടിപ്പ്.

അതേസമയം, ഒാരോ മരണവും വിശദമായി അന്വേഷിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. സിബിഎെ അന്വേഷണം നടത്താത്തത് അതിനെതിരെ ഹെെക്കോടതി റൂളിംഗ് നിലവിലുള്ളതിനാലാണെന്നും ചൗഹാന്‍ വ്യക്തമാക്കി.