ദുബൈയിലെ പള്ളികളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കുന്നു

Posted on: July 5, 2015 10:10 am | Last updated: July 6, 2015 at 8:20 am

metal detector
ദുബൈ: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ പള്ളികളില്‍ മെറ്റല്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കുന്നു. സഊദി അറേബ്യയിലും, കുവൈത്തിലും പള്ളികളില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ദുബൈയിലെ ചില പള്ളികളില്‍ ഇതിനകം തന്നെ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം വൈറലായി പടരുകയാണ്.

പള്ളികളുടെ കവാടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും സിസിടിവികള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട