Connect with us

Kozhikode

മതേതരത്വം സംരക്ഷിക്കാന്‍ വിശാല ഇടതു കൂട്ടായ്മ അനിവാര്യം: സിതറാം യെച്ചൂരി

Published

|

Last Updated

കോഴിക്കോട്: രാജ്യത്ത് അപകടത്തിലായ മതേതരത്വം സംരക്ഷിക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ ഇടതുകൂട്ടായ്മ അനിവാര്യമാണെന്ന് സി പി എം ജനറല്‍സെക്രട്ടറി സിതറാം യെച്ചൂരി. കോണ്‍ഗ്രസിനും ബി ജെ പിക്കും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനാകില്ലെന്ന് ഇതിനകം വ്യക്തമായതാണ്. വോട്ടു രാഷ്ട്രീയത്തിനപ്പുറത്തുള്ള മതേതര ഇടതുപക്ഷ വിശാല കൂട്ടായ്മകള്‍ക്ക് മാത്രമെ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചിന്ത രവിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു. ഹിന്ദുരാഷ്ട്രവും ഇസ്‌ലാമികരാഷ്ട്രവും എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്നവര്‍ നാടിന്റെ പുരേഗതിക്ക് തടസ്സമാണ്. വിദ്യാഭ്യാസ രംഗത്തും ഫിലിം സൊസൈറ്റികളും ആര്‍ എസ് എസിന്റെ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ഇത്തരം സംഭവങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാനായില്ലെങ്കില്‍ രാജ്യത്തെ പരമോന്നതങ്ങളായ പലമൂല്യങ്ങളും അന്യമാകുമെന്നും അദ്ദേഹം പറഞ്ഞു.