ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ക്ക് കളരി പരിശീലനം

Posted on: July 5, 2015 9:26 am | Last updated: July 5, 2015 at 9:26 am
SHARE

കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ കുട്ടികളെ ആയോധന കലയില്‍ പ്രാവീണ്യമുളളവരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച കളരി പരിശീലന ക്ലാസ് മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പുതിയറയിലെ ഹിന്ദുസ്ഥാന്‍ കളരി സംഘമാണ് കുട്ടികള്‍ക്ക് ക്ലാസ് നല്‍കുന്നത്. ഇതോടൊപ്പം ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രനു (ഒ ആര്‍ സി) മായി സഹകരിച്ച് നടത്തുന്ന കുടനിര്‍മാണ പരിശീലനവും സംഘടിപ്പിച്ചു.
ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ളവരായി വളരാന്‍ കുട്ടികള്‍ക്ക് കളരി പരിശീലനം സഹായകമാകുമെന്ന് മന്ത്രി മുനീര്‍ അഭിപ്രായപ്പെട്ടു. കുടനിര്‍മാണ പരിശീലനം മറ്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അധ്യക്ഷനായിരുന്നു. ജില്ലാ ജഡ്ജി ആര്‍ എല്‍ ബൈജു സംസാരിച്ചു.