വീട്ടുവളപ്പില്‍ ജൈവപച്ചക്കറി കൃഷി; മാതൃകയാകാന്‍ വടക്കഞ്ചേരി പഞ്ചായത്ത്

Posted on: July 5, 2015 5:45 am | Last updated: July 4, 2015 at 10:46 pm
SHARE

വടക്കഞ്ചേരി: ജൈവപച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തമാകാന്‍ വടക്കഞ്ചേരി പഞ്ചായത്ത് തയ്യാറെടുക്കുന്നു. പഞ്ചായത്ത് 2015-16 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി കാര്‍ഷിക ക്ലബ്ബുകളും പാടശേഖര സമിതികളും ഉള്‍പ്പെടെ 7000 കുടുംബങ്ങളില്‍ ജൈവപച്ചക്കറി കൃഷി നടപ്പിലാക്കുന്നു.
നിലവില്‍ 65 കാര്‍ഷിക ക്ലബ്ബുകളും 15 പാടശേഖര സമിതി കളും കുടുംബശ്രീ കൃഷി ഭവനില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്തക്ലബ്ബിലെ അംഗങ്ങള്‍ക്ക് പച്ചക്കറി വിത്തുകളും തൈതകളും സൗജന്യമായി വഭിക്കും. ജൈവവളങ്ങളും ജൈവകീടനാശിനിയും ജീവാണുവളങ്ങളും അമ്പത്ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും.
ജൈവപച്ചക്കറി കൃഷിയില്‍ പരിശീലനം ലഭ്യമാക്കുന്നതിനും കീടരോഗബാധകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി വടക്കഞ്ചേരി കൃഷി ഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യകേന്ദ്രത്തില്‍ എല്ലാബുധനാഴ്ചയും ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെ വിള ആരോഗ്യ ക്യാംപും പരിശീലന ക്ലാസും ഉണ്ടായിരിക്കും.
കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷി പദ്ധതി പ്രകാരം 25 സെന്റ് സ്ഥലം പച്ചക്കറി കൃഷിക്ക് സബ് സിഡിയും കൃഷിഭവനില്‍ നിന്നും ലഭ്യമാക്കും. വടക്കഞ്ചേരി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 11 സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി നടപ്പിലാക്കും. കുടുംബശ്രീ , ജനശ്രീ പ്രവര്‍ത്തകരും പദ്ധതിയില്‍ പങ്കാളികളാണ്.
പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തരാകാനും വിഷ രഹിത പച്ചക്കറി കൃഷി വ്യാപനത്തിനും വടക്കഞ്ചേരി പഞ്ചായത്തും കൃഷി ഭവനും മുഖേന ആസൂത്രിതമായി എല്ലാ വാര്‍ഡുകളിലും നടപ്പിലാക്കുന്ന പദ്ധതിക്ക് വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അനിതാപോള്‍സണ്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് മെമ്പര്‍മാരായ രമണിഭാസ്‌കരന്‍, കെ സേതു പ്രസംഗിച്ചു.