Connect with us

Gulf

കോര്‍പറേറ്റ് ടാക്‌സും വാറ്റും നടപ്പാക്കാന്‍ യു എ ഇ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോര്‍പറേറ്റ് ടാക്‌സും വാറ്റും നടപ്പാക്കാന്‍ യു എ ഇ ഒരുങ്ങുന്നു.
വര്‍ഷത്തിന്റെ മൂന്നാം പാദത്തിലാവും ഇവ നടപ്പാക്കാന്‍ ആരംഭിക്കുകയെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതിനുള്ള കരട് പ്രാദേശിക സര്‍ക്കാരുകളും ഫെഡറല്‍ സര്‍ക്കാരും ചര്‍ച്ച ചെയതു കഴിഞ്ഞതായി സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടര്‍-സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി വെളിപ്പെടുത്തി.
കോര്‍പറേറ്റ് ടാക്‌സും വാറ്റും നടപ്പാക്കുന്നതിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിലയിരുത്തിക്കൊണ്ടിരിക്കയാണ്. എന്തായാലും വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര ശതമാനമാവും ഇതെന്ന് വ്യക്തമാക്കാന്‍ അല്‍ ഖൂരി തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റമാവും പ്രകടമാവുക. ഇതിനുള്ള ബില്ലിന്റെ കരടിന് യു എ ഇ ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Latest