വൈലോങ്ങരയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

Posted on: July 4, 2015 10:54 am | Last updated: July 4, 2015 at 10:54 am
SHARE

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം വൈലോങ്ങര മേച്ചിടിപ്പറമ്പ് പുതിയ പാലത്തില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ധിച്ചതായി പരാതി. ഇതിന് മുമ്പ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് വിരട്ടിയോടിച്ചിരുന്നു.
പാലത്തില്‍ ലൈറ്റുകളില്ലാത്തതും പോലീസിന്റെ നൈറ്റ് പട്രോളിംഗ് ഇല്ലാത്തതും ഇക്കൂട്ടര്‍ക്ക് തുണയാവുകയാണ്. രാത്രികാലങ്ങളില്‍ പാലത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാനെത്തുന്ന ഇക്കൂട്ടര്‍ വിളയാടുന്നത്. ഈ സമയം ഇതുവഴി മറ്റൊരു വാഹനം കടന്നു വരാന്‍ പറ്റാത്ത ഒരവസ്ഥയാണുള്ളത്. മാത്രവുമല്ല സ്ത്രീ കള്‍ക്ക് രാത്രികാലങ്ങളില്‍ ഇതിലൂടെ നടക്കാന്‍ മടിക്കുകയാണ്. ഇവരുടെ ഒഴിഞ്ഞ മദ്യകുപ്പികള്‍ പാലത്തിനടിയിലേക്ക് വലിച്ചെറിയുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നതായി നാട്ടുകാര്‍ പറയുന്നു.