രക്ഷിതാക്കള്‍ ശുചിമുറി നിര്‍മ്മിക്കാന്‍ തയ്യാറായില്ല; പെണ്‍കുട്ടി തൂങ്ങിമരിച്ചു

Posted on: July 4, 2015 10:50 am | Last updated: July 5, 2015 at 12:14 am
SHARE

hangറാഞ്ചി: വീട്ടില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ധുംകയില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചു. വെളിമ്പ്രദേശത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ കഴിയില്ലെന്നും വീട്ടില്‍ ശുചിമുറി വേണമെന്നും പെണ്‍കുട്ടി രക്ഷിതാക്കളോട് പലതവണ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹത്തിന് വേണ്ടി സ്വരൂപിച്ച പണം കൊണ്ട് ശുചിമുറി നിര്‍മ്മിക്കാനാകില്ലെന്ന് പറഞ്ഞതോടെയാണ് പതിനേഴുകാരി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
2011ലെ സെന്‍സസ് അനുസരിച്ച് ജാര്‍ഖണ്ഡിലെ ഗ്രാമീണമേഖലയില്‍ 92.4 ശതമാനം ജനങ്ങളും വെളിമ്പ്രദേശത്താണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്.