Connect with us

Kerala

തിരുവനന്തപുരത്ത് വാഹനങ്ങള്‍ തകര്‍ത്ത സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: പേട്ട ചാക്ക ആറ്റുവരമ്പ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാക്ക സ്വദേശികളായ സജിത്, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവമുണ്ടായത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളുടേയും നാലു കാറുകളുടെയും ചില്ലുകളാണ് സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തത്.

Latest