കാശ്മീരില്‍ റമസാന്‍ റീലീഫ് വിതരണം

Posted on: July 4, 2015 1:08 am | Last updated: July 4, 2015 at 1:08 am
SHARE

പൂഞ്ച്: കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ മണ്ടി ആലാപീര്‍ യാസീന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ റിലീഫ് വിതരണം നടത്തി. നൂറോളം കുടുംബങ്ങള്‍ക്കാണ് റമസാന്‍ പെരുന്നാള്‍ വിഭവങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. ജമ്മു റീജ്യനിലെ ആലാപീരിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന നിര്‍ധനര്‍ക്കാണ് റിലീഫ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷാവസാനം കനത്ത പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടതോടെ വലിയൊരു വിഭാഗം ജനങ്ങള്‍ തെരുവിലാണ് കഴിയുന്നത്. അവര്‍ക്കായി യാസീന്‍ മിഷനു കീഴില്‍ ശ്രീനഗറില്‍ കാരുണ്യ ഭവനങ്ങളുടെ നിര്‍മാാണം പുരോഗമിച്ചു വരുന്നു.
റമസാന് ആഴ്ചകള്‍ക്കുമുമ്പെ പൂഞ്ച് ജില്ലയിലെ ഡിഗ്ലയില്‍ മിഷനുകീഴിലെ മുപ്പാതമത്തെ മസ്ജിദ് നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചിരുന്നു. മസ്ജിദുകള്‍ക്കുപുറമെ അനാഥകള്‍ക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ നടക്കുന്നു.
റിലീഫ് വിതരണം യാസീന്‍ മിഷന്‍ ഡയറക്ടര്‍ ശൗഖത്ത്് ബുഖാരി അല്‍ നഈമിയുടെ നേതൃത്വത്തില്‍ മൗലാനാ സയ്യിദ് ശാഹിദ് ബുഖാരി നിര്‍വഹിച്ചു.