ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ് വിപണിയില്‍

Posted on: July 3, 2015 11:10 pm | Last updated: July 3, 2015 at 11:10 pm
SHARE
hero extreme
ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ്

ന്യൂഡല്‍ഹി: ബജാജ് പള്‍സറും ഹോണ്ട യൂണികോണും ആധിപത്യം വഹിക്കുന്ന 150 സിസി ബൈക്ക് വിഭാഗത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ എക്‌സ്ട്രീം സ്‌പോര്‍ട്‌സിനെ ഹീറോ മോട്ടോ കോര്‍പ്പ് അവതരിപ്പിച്ചു.

സാധാരണ എക്ട്രീമിനെ അപേക്ഷിച്ച് കൂടുതല്‍ സ്‌പോര്‍ടി രൂപമാണ് സ്‌പോര്‍ട്‌സ് വകഭേദത്തിന്. എന്‍ജിന്‍ കരുത്ത് ഒരു ബിഎച്ച്പി അധികമുണ്ട്. 149.2 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് , ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് 15.2 ബിഎച്ച്പി 13.5 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുള്ള ബൈക്കിന് മണിക്കൂറില്‍ 60 കിമീ വേഗം കൈവരിക്കാന്‍ വെറും 4.7 സെക്കന്‍ഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.

കൊച്ചിയിലെ എക്‌സ്‌ഷോറൂം വില: ഫ്രണ്ട് ഡിസ്‌ക് 71,400 രൂപ , ഫ്രണ്ട് റിയര്‍ ഡിസ്‌ക് ബ്രേക്ക് 74,500 രൂപ.