ലോറിക്ക് പിന്നില്‍ പിക്കപ്പിടിച്ച് രണ്ടു പേര്‍ മരിച്ചു

Posted on: July 3, 2015 6:21 pm | Last updated: July 3, 2015 at 6:21 pm
SHARE

ദുബൈ: എമിറേറ്റ്‌സ് റോഡില്‍ ലോറിക്ക് പിന്നില്‍ പിക്കപ് വാനിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. ഷാര്‍ജക്ക് പോകുകയായിരുന്നു പിക്കപ്പാണ് ലോറിക്ക് പിന്നില്‍ ഇടിച്ചതെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. റോഡില്‍ ലോറി തെറ്റായി പാര്‍ക്ക് ചെയ്തതാണ് അപകടത്തില്‍ കലാശിച്ചത്. ലോറി കണ്ട പിക്കപ്പ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിടാന്‍ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് വിശദീകരിച്ചു.