അബുദാബി ഖുര്‍ആന്‍ മത്സരത്തിന് തുടക്കമായി

Posted on: July 3, 2015 5:34 pm | Last updated: July 3, 2015 at 5:34 pm
SHARE

അബുദാബി: മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഖുര്‍ആന്‍ മത്സരത്തിന് തുടക്കമായി.
അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഒരു ദിവസം പത്ത് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. സോഷ്യല്‍ സെന്ററിന്റെ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം ഇന്ന് അവസാനിക്കും. ജുലൈ ആറിന് തിങ്കളാഴ്ച സമാപന പൊതുയോഗവും സമ്മാന വിതരണവും നടക്കും. വിദേശികളെ കൂടാതെ സ്വദേശികളും പങ്കെടുക്കുന്ന മത്സരത്തിന്റെ ഓഡിഷന്‍ റൗണ്ടില്‍ 200 ഓളം ഖുര്‍ആന്‍ പഠിതാക്കളാണ് പങ്കെടുത്തത്. മതകാര്യ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന മത്സരം വിധി നിര്‍ണയിക്കുന്നത് മതകാര്യ വകുപ്പ് ചുമതലപ്പെടുത്തിയ പ്രതിനിധികളാണ്. വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനം.