അരുവിക്കരയില്‍ മുഖ്യമന്ത്രി വര്‍ഗീയത രാഷ്ട്രീയമാക്കിയെന്ന് പിണറായി വിജയന്‍

Posted on: July 2, 2015 7:06 pm | Last updated: July 2, 2015 at 8:17 pm
SHARE

pinarayi newആലപ്പുഴ: അരുവിക്കരയില്‍ മുഖ്യമന്ത്രി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നു സിപിഎം പിബി അംഗം പിണറായി വിജയന്‍. അരുവിക്കരയില്‍ ഇടതു മുന്നണിക്കു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബയോഗങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ ബിജെപിക്കായി വോട്ട് പിടിച്ചു. ആര്‍എസ്എസ് പ്രീണനമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും തമ്മില്‍ രഹസ്യഅജണ്ട ഉണ്ടെന്നും പിണറായി വിജയന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയും വീഴ്ചകളും കുറവുകളും പരിഹരിക്കുകയും ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബാധ്യസ്ഥമാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു. അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്ന് പിണറായി കുറ്റപ്പെടുത്തി. ബിജെപി എന്ന വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, അതിനനുസരിച്ച് നേട്ടം ബിജെപിക്ക് ഉണ്ടായി എന്ന് പറയാനാവില്ല.