Connect with us

International

ജര്‍മന്‍ കാര്‍ ഫാക്ടറിയില്‍ റോബോട്ട് യുവാവിനെ അടിച്ചു കൊന്നു

Published

|

Last Updated

ബര്‍ലിന്‍: ജര്‍മനിയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഫാക്ടറിയില്‍ റോബോട്ട് യുവാവിനെ അടിച്ചു കൊന്നു. റോബോട്ടിനെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ടീമിലെ അംഗമായിരുന്ന 22കാരനാണ് രോബോട്ടിന്റെ ആക്രമണത്തിനിരയായത്. ഫ്രാങ്ക് ഫര്‍ട്ടിനു 100 കിലോമീറ്റര്‍ വടക്ക് ബൗന്റാലില്‍ ആണ് സംഭവം. റോബോട്ട് ഇന്‍സ്റ്റാളിങ്ങിലെ പ്രധാന പ്രോഗ്രാമിംങ്ങ് ചെയ്യുന്നതിനിടെ റോബോട്ട് യുവാവിനെ പിടികൂടി ഒരു ഇരുമ്പ് പലകയില്‍ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ റോബോട്ടിന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വെച്ചു തന്നെ യുവാവ് കൊല്ലപ്പെട്ടിരുന്നു.
റോബോട്ടിന്റെ കുഴപ്പം കൊണ്ടല്ല ആക്രമണം നടന്നത്. സാധാരണ ചെയ്യുന്ന സ്ഥലത്ത് വെച്ചല്ല യുവാവ് ജോലി ചെയ്തിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കമ്പനി വാക്താവ് പറഞ്ഞു.