കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സി പി ഐക്ക് സ്വാഗതമെന്ന് ചെന്നിത്തല

Posted on: July 2, 2015 12:53 pm | Last updated: July 2, 2015 at 11:49 pm
SHARE

chennithalaതിരുവനന്തപുരം: കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സി പി ഐക്ക് യു ഡി എഫിലേക്ക് വരാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫിലേക്ക് വരുന്നത് ഗുണകരമാണോ എന്ന് സി പി ഐ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വീക്ഷണം മുഖപ്രസംഗത്തെ സി പി എം പോളിറ്റബ്യൂറോ അംഗം പിണറായി വിജയന്‍ പരിഹസിച്ചു. വീക്ഷണത്തില്‍ വരുന്നതിനെയൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ത്തന്നെ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ടെന്നു പിണറായി പറഞ്ഞു.

സി പി എമ്മിന്റെ മുങ്ങുന്ന കപ്പലില്‍ നിന്ന് സി പി ഐ ഉടന്‍ രക്ഷപ്പെടണമെന്നാണ് വീക്ഷണം മുഖ്യപ്രസംഗം പറയുന്നത്. കോണ്‍ഗ്രസിനൊപ്പം നിന്ന കാലത്ത് സി പി ഐക്കുണ്ടായ നേട്ടങ്ങളും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.