വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

Posted on: July 2, 2015 11:27 am | Last updated: July 2, 2015 at 11:27 am
SHARE

കല്‍പ്പറ്റ: കേരള അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍, വി.എച്ച്.എസ്.സി, ടി.ടി.സി., സാനിട്ടറി കോഴ്‌സ്, എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍, ബിഎ, ബി.എസ്.സി, ബികോം, പിജിഡിസിഎ, ബിഎഡ്, എഞ്ചിനീയറിംഗ്, മെഡിക്കല്‍, പോളിടെക്‌നിക്, അഗ്രികള്‍ച്ചര്‍, എംഫില്‍, എം.എസ്.സി, എം.എഡ്, എം.കോം. തുടങ്ങിയ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ ലഭിച്ച് 60 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ എശ്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ കാര്യാലയത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരിസംഖ്യ അടക്കുന്ന ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യത്തെയും അവസാനത്തെയും പേജൂകളുടെ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെയും അംഗത്തിന്റെയും ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, കോര്‍ ബാങ്കിംഗ് സംവിധാനമുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഐ.എഫ്.എസ്.സി കോഡ് രേഖപ്പെടുത്തിയ പേജിന്റെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്യണം.അപേക്ഷാ ഫോം തപാലില്‍ ആവശ്യമുള്ളവര്‍ക്ക് സ്വന്തം വിലാസമെഴുതി 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കാം.