15 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് തടവും പിഴയും

Posted on: July 2, 2015 11:11 am | Last updated: July 2, 2015 at 11:11 am
SHARE

rape

കല്‍പ്പറ്റ: 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ പനമരം ചെറുകാട്ടൂര്‍ ആര്യന്നൂര്‍ അടിയന്‍ കോളനിയില്‍ താമസിക്കുന്ന സനിലിന്(21) തടവും പിഴയും ശിക്ഷ.
കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തില്‍നിന്നുള്ള സംരക്ഷണനിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതി (അഡീഷണല്‍ സെഷന്‍സ് ജഡ്ജ് -1) ജഡ്ജി സി ബാലന്‍ ആണ് ശിക്ഷ വിധിച്ചത്. ലൈംഗികാതിക്രമസംരക്ഷണനിയമം സെക്ഷന്‍ 6 പ്രകാരം 10 വര്‍ഷം കഠിനതടവും 20000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ്) ഇന്ത്യന്‍ ശിക്ഷാനിയമം 366 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിന തടവ്) ആണ് ശിക്ഷ. പ്രതി പിഴ അടക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി. 2013 സെപ്തംബര്‍ 10 നാണ്് കേസിനാസ്പദമായ സംഭവം. കേസ്സില്‍ 11 സാക്ഷികളെ വിസ്തരിച്ചു.
മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ വി ജെ പൈലോസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അനുപമന്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി