സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി

Posted on: July 2, 2015 10:42 am | Last updated: July 2, 2015 at 10:42 am
SHARE

DSC_1170
പാലക്കാട്: ജില്ലാപഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷന്‍, മാതൃകാ വികസന വിദ്യാകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഹോമിയോപതിക്ക് മെഡിക്കല്‍ അസോസ്സിയേഷന്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും രോഗ പ്രതിരോധ മരുന്ന് വിതരണവും നടത്തി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ്, അധ്യക്ഷത വഹിച്ചു.
നെല്ലിയാമ്പതി: ദേശീയ കൊതുക് ജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതിപ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മറിയ എസ്‌റ്റേറ്റില്‍ താമസിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നും വന്നിട്ടുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മലമ്പനി നിര്‍ണ്ണയക്യാംപ് നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍മാരായ ജെ സാജു, കെ ഷിബു, എന്‍ ഇന്ദിര, ആര്‍ ഷാഹിന, ടി വത്സല, പി രജ്ഞിനി, ആര്‍സന്തോഷ് രവി, ജെ ആരോഗ്യം ജോയ്‌സണ്‍, എസ്‌റ്റേറ്റ് മാനേജര്‍ തോമസ് പങ്കെടുത്തു.