Connect with us

Malappuram

കൂട്ടായി കോതപറമ്പില്‍ അനധികൃത മത്സ്യ കച്ചവടം നടക്കുമ്പോഴും അധികൃതര്‍ക്ക് മൗനം

Published

|

Last Updated

തിരൂര്‍: ശുചിത്വ നടപടി പാലിക്കാതെ അനധികൃത മത്സ്യകച്ചവടം. കൂട്ടായി കോതപറമ്പിലാണ് റോഡരികില്‍ അനധികൃതമായി സ്ഥാപിച്ച ഷെഡുകളില്‍ മത്സ്യ കച്ചവടം തുടരുന്നത്.
പൊതു ഇടങ്ങളിലെ ശുചിത്വ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും സര്‍ക്കാര്‍ ഭൂമി കൈയേറിയുമാണ് ഇവിടെ അനധികൃത മത്സ്യ കച്ചവടം പൊടിപൊടിക്കുന്നത്.
ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്ന് അഞ്ച് താത്കാലിക ഷെഡുകളിലായാണ് റോഡരികില്‍ മത്സ്യ കച്ചവടം നടത്തി വരുന്നത്. മത്സ്യം വില്‍പനക്കായി ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇതിനോടു ചേര്‍ന്ന് തന്നെയാണ്. എന്നാല്‍ യാതൊരു സുരക്ഷയും ശുചിത്വവുമില്ലാതെയാണ് വില്‍പന. വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി യാത്രക്കാര്‍ ദിവസവും ഇതിലൂടെ കടന്ന് പോകുന്നുണ്ട്. താനൂര്‍ അഴിമുഖം ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന തീരദേശ പാതയിലാണ് അനധികൃത ഭൂമി കൈയേറി കച്ചവടം നടത്തുന്നത്. വെട്ടംകൂട്ടായി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന സ്ഥലം കൂടിയാണ് കോതപറമ്പ്.
പ്രാഥമികാരോഗ്യ കേന്ദ്രം, തുഞ്ചന്‍ ഗവ.കോ#േൃളജ്, മലയാളസര്‍വകലാശാല, ഹൈസ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് മലിനമായ ചുറ്റുപാടിലൂടെ വേണം കടന്നു പോകാന്‍.
മാത്രമല്ല, പ്രദേശത്ത് മഴക്കാല രോഗങ്ങള്‍ പെരുകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ മൗനം തുടരുകയാണ്. തീരദേശത്തെ പ്രധാന മത്സ്യ വിപണന കേന്ത്രമാണിത്. ദിവസവും നൂറ് കണക്കിനാളുകള്‍ ഇവിടെ മീന്‍ വാങ്ങാനെത്തുന്നുണ്ട്. എന്നാല്‍ കച്ചവടത്തിന് പുതിയ സ്ഥലം കണ്ടെത്താനോ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മലിനീകരണ പ്രശ്‌നവും കൈയേറ്റവും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വിഭാഗത്തിനും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പരാതികളില്‍ യാതൊരു നടപടിയും അധികൃതര്‍ കൈകൊണ്ടിട്ടില്ല.