ബില്ലടച്ചില്ല; ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലെ ഫ്യൂസ് ഊരി

Posted on: July 2, 2015 9:46 am | Last updated: July 2, 2015 at 9:46 am
SHARE

 

മലപ്പുറം: വൈദ്യുതി ബില്‍ അടക്കാനില്ലാത്തതിനാല്‍ മലപ്പുറം ജനസേവന കേന്ദ്രത്തില്‍ കെ എസ് ഇ ബി അധികൃതര്‍ ഫ്യൂസ് ഊരി. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വലഞ്ഞു. മലപ്പുറം ജനസേവനകേന്ദ്രത്തിന്റെ വൈദ്യുതി ഫ്യൂസ് ഇന്നലെയാണ് കെ എസ് ഇ ബി ജീവനക്കാര്‍ ഊരിയത്. മൂന്ന് മാസത്തെ കുടിശ്ശിക അടക്കം അറുപതിനായിരത്തിലധികം രൂപ അടക്കാനുണ്ട്. രണ്ട് തവണ ഫ്യൂസ് ഊരാന്‍ വന്നാപ്പോള്‍ കലക്ടറുടെ കത്ത് കാണിച്ച് ഒഴിവായി. മൂന്നാമത്തെ മാസവും അടക്കാതെ വന്നപ്പോഴാണ് ഫ്യൂസ് ഊരിയത്. സംസ്ഥാന ഐ ടി മിഷനാണ് ജനസേവന കേന്ദ്രത്തിന് ആവശ്യമായ പണം നല്‍കുന്നത്. ഒരുമാസം ഏകദേശം 50,000 രൂപയാണ് ചിലവ് വരുന്നത്. എന്നാല്‍ ആറ് മാസത്തോളമായി ഐ ടി മിഷന്‍ പണം നല്‍കുന്നില്ല. ആവശ്യമായ ഫണ്ട് ഇല്ലെന്നാണ് അധികൃതരുടെ മറുപടി. ഇതുമൂലം ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, സെക്യൂരിറ്റി ജീവനക്കാരുടേയും കുടുംബശ്രീപ്രവര്‍ത്തകരുടേയും വേതനം, മറ്റു ചിലവുകളെല്ലാം മുടങ്ങിക്കിടക്കുകയാണ്.