നെല്‍ കര്‍ഷകര്‍ക്ക് സഹായവുമായി കുറ്റിപ്പുറത്ത് വനിതാ ലേബര്‍ ബേങ്ക്

Posted on: July 2, 2015 9:39 am | Last updated: July 2, 2015 at 9:39 am
SHARE

മലപ്പുറം: നെല്‍ കൃഷി സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വനിതാ ലേബര്‍ ബേങ്ക് സജീവമാകുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പ്രകാരമാണ് കുറ്റിപ്പുറത്ത് വനിതാ ലേബര്‍ ബേങ്ക് രൂപവത്ക്കരിച്ചത്. തൊഴിലാളി ക്ഷാമം ഇല്ലാതാക്കി കര്‍ഷകരെ നെല്‍കൃഷിയിലേക്ക് തിരിച്ചുകൊണ്ട് വരുന്നതിനായി ആരംഭിച്ച ലേബര്‍ ബേങ്കില്‍ സാങ്കേതിക പരിശീലനം ലഭിച്ച 73 അംഗങ്ങളാണുള്ളത്. നെല്‍കൃഷിക്കാവശ്യമായ നടീല്‍ യന്ത്രങ്ങള്‍, കോണോവീഡര്‍, കൊയ്ത്ത് യന്ത്രം തുടങ്ങിയവ ബേങ്കില്‍ സജീകരിച്ചിട്ടുണ്ട്. ഞാറ്റടി തയ്യാറാക്കി നടീല്‍ ഏറ്റെടുക്കുന്നതിനും കൊയ്ത്തിനും വനിതാ ലേബര്‍ ബേങ്കിന്റെ സേവനം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം. താത്പര്യമുള്ളവര്‍ക്ക് ബ്ലോക്ക് കോഡിനേറ്ററുമായോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായോ 9447967089, 0494 2644310 നമ്പറുകളില്‍ ബന്ധപ്പെടാം.