എടപ്പാളില്‍ വന്‍ കഞ്ചാവ് വേട്ട, അഞ്ചര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Posted on: July 2, 2015 9:37 am | Last updated: July 2, 2015 at 9:37 am
SHARE

DSC_0118Edappal news
എടപ്പാള്‍: ചങ്ങരംകുളം പോലീസ് നടത്തിയ രഹസ്യ നീക്കത്തിലൂടെ അഞ്ചര കിലോ കഞ്ചാവും മൂന്ന് മൊത്ത കച്ചവടക്കാരും പിടിയില്‍.
ഇബ്‌റാഹീം കുട്ടി എന്ന കുഞ്ഞു(28)അടിയാട്ടില്‍ ഹൗസ് കാടാമ്പുഴ, മുഹമ്മദ് ശരീഫ്(24) കരിപ്പാല്‍ കുഴിപ്രം കോട്ടക്കല്‍, ശരീഫ് എന്ന മാനു(53) വകയില്‍ രണ്ടത്താണി എന്നിവരെയാണ് പൊന്നാനി സി ഐ. ഡി രാധാകൃഷ്ണപിള്ള, എസ് ഐ ശശിധരന്‍ മേലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ എടപ്പാള്‍ പട്ടാമ്പി റോഡില്‍ നിന്നും ഉച്ചക്ക് രണ്ടരയോടെ പിടികൂടിയത്. കഞ്ചാവ് കൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നിര്‍ദ്ദേശ പ്രകാരം കഞ്ചാവ് ഓഡര്‍ നല്‍കിയ എടപ്പാളിലെ വില്‍പനക്കാരന് എത്തിച്ച് നല്‍കാന്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന പുത്തനത്താണി സ്വദേശി മുത്തുവിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ബാംഗ്ലൂരിന് സമീപത്തെ യശ്വന്ത്പൂര്‍ റയില്‍വെ സ്‌റ്റേഷനില്‍ നിന്നും ട്രൈയിന്‍ മാര്‍ഗവും ബസ് മാര്‍ഗവുമാണ് കേരളത്തില്‍ കഞ്ചാവ് എത്തുന്നത്. ബാഗ്ലൂരില്‍ ‘അക്ക’ എന്ന വിളിപ്പേരുള്ള സ്ത്രീയാണ് വില്‍പനക്ക് നേതൃത്വം കൊടുക്കുന്നതെന്നും പോലീസ് അറിയിച്ചു.